അംഗീകാരം ഇല്ലാത്ത മൂന്ന് എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകള്‍ നടത്തി സ്ഥാപനം വഞ്ചിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. മര്‍ക്കസ്സ് കോംപ്ലക്‌സിനു മുന്നില്‍ സമരം തുടരുന്നതിനിടെയാണ് പല തരത്തില്‍ സോഷ്യല്‍ മീഡിയയിലുടെ ഭീഷണി സന്ദേശങ്ങള്‍ വരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വാട്ട്‌സ് ആപ് , ഫേസ് ബുക്ക് എന്നിവയിലൂടെ വന്ന ഭീഷണി സന്ദേശങ്ങള്‍ മുന്‍നിര്‍ത്തി പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.
മര്‍ക്കസിനു മുന്നില്‍ നടക്കുന്ന സമരം പരിഹരിക്കാന്‍ കലക്ര്‍ ഇടപെട്ടിരുന്നു. 23 ന് ചര്‍ച്ച വിളിച്ചിട്ടുണ്ട്. വിഷയം പഠിക്കാന്‍ ടെക്‌നിക്കല്‍ ബോര്‍ഡ് ഡയറക്ടര്‍ അടക്കമുള്ള പത്തംഗ സംഘത്തെ നിയമിക്കുകയും ചെയ്തു.
നാല് ലക്ഷത്തോളം രൂപ ഓരോ വിദ്യാര്‍ത്ഥിയിയില്‍ നിന്നും ഈടാക്കി അംഗീകാരം ഇല്ലാത്ത കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകളാണ് മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയത് എന്നാണ് വിദ്യാര്‍തഥികളുടെ ആരോപണം. പ്രശ്‌നത്തില്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയിട്ടും പരിഹാരമാകാതെ വന്നതിനാലാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. നഷ്ടപരിഹാര തുക ലഭിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം
