രണ്ടോ അതിലധികമോ മരുന്നുകൾ ഒരു നിശ്ചിത അനുപാതത്തിൽ ഒറ്റ മരുന്നായി മാറുന്ന പ്രക്രിയയാണ് വേദന സംഹാരികളിൽ സംഭവിക്കുന്നത്. എന്നാൽ ഇവരുടെ തുടർച്ചയായുള്ള ഉപയോ​ഗം ജനങ്ങളിലെ പ്രതിരോധ ശക്തി കുറയ്ക്കുന്നതായി ആരോ​ഗ്യ പ്രവർത്തകരും ഡോക്ടേഴ്സും മുന്നറിയിപ്പ് നൽകിയിരുന്നു.


ദില്ലി: വേദനാ സംഹാ​രിയായി ഉപയോ​ഗിക്കുന്ന സരിഡോൻ ​ഗുളികകളുടെ വിൽപ്പനയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനം എടുത്തു മാറ്റി സുപ്രീം കോടതി. കഴിഞ്ഞ ആഴ്ചയാണ് സരിഡോൻ ഉൾപ്പെടെ ചില മരുന്നുകളുടെ ഉപയോ​ഗവും നിർമ്മാണവും നിരോധിച്ചതായി സുപ്രീം കോടതി വിധി വന്നത്. കൃത്യമായ ചേരുവകൾ ഈ ​ഗുളികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതായിരുന്നു നിരോധനത്തിന് കാരണം. തലവേദന, സന്ധി വേദന, പല്ലുവേദന, എന്നിവയ്ക്ക് ശമനം ലഭിക്കാൻ വേദനാ സംഹാരിയായിട്ടാണ് ജനങ്ങൾ ഈ ​ഗുളിക ഉപയോ​ഗിച്ചു കൊണ്ടിരുന്നത്. 

രണ്ടോ അതിലധികമോ മരുന്നുകൾ ഒരു നിശ്ചിത അനുപാതത്തിൽ ഒറ്റ മരുന്നായി മാറുന്ന പ്രക്രിയയാണ് വേദന സംഹാരികളിൽ സംഭവിക്കുന്നത്. എന്നാൽ ഇവരുടെ തുടർച്ചയായുള്ള ഉപയോ​ഗം ജനങ്ങളിലെ പ്രതിരോധ ശക്തി കുറയ്ക്കുന്നതായി ആരോ​ഗ്യ പ്രവർത്തകരും ഡോക്ടേഴ്സും മുന്നറിയിപ്പ് നൽകിയിരുന്നു. ആന്റിബയോട്ടിക്കുകൾ കൂട്ടിച്ചേർത്താണ് ഈ മരുന്നുകൾ നിർമ്മിക്കുന്നത്. ഇങ്ങനെ പല മരുന്നുകൾ കൂട്ടിച്ചേർത്ത് നിർമ്മിക്കുന്ന മരുന്നുകളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ എന്ന കാര്യം ആശങ്കയുണർത്തുന്ന ഒന്നാണെന്നും വിദ​ഗ്ദ്ധർ പറയുന്നു. വേദനസംഹാരി മരുന്നുകളുടെ നിരോധനം യുക്തിക്ക് നിരക്കാത്ത കാര്യമാണെന്ന വാദത്തിൻ മേലാണ് ഈ നിരോധനം മാറ്റിയിരിക്കുന്നത്