ഫൊറന്‍സിക് റിപ്പോര്‍ട്ട് നാളെ മത്രമേ ലഭിക്കുകയുള്ളു.

തിരുവനന്തപുരം: വാഴമുട്ടത്ത് നിന്ന് ലഭിച്ച മൃതദേഹം കാണാതായ വിദേശ വനിത ലിഗയുടെതാണോ എന്നറിയാനായി നടത്തിയ ഡിഎന്‍എ പരിശോധ ഫലം ഇന്ന് പോലീസിന് ലഭിക്കും. ലിഗയുടെ സഹോദരി എലിസയുടെ രക്തവും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളുമാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ലബോറട്ടറിയില്‍ പരിശോധനയക്ക് അയച്ചത്. 

അതേ സമയം ഫൊറന്‍സിക് റിപ്പോര്‍ട്ട് നാളെ മത്രമേ ലഭിക്കുകയുള്ളു. രാസപരിശോധന ഫലം വൈകുന്നത് കൊണ്ടാണ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കാന്‍ പോലീസ് മടിക്കുന്നത്. അതേ സമയം കോവളത്ത് നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കാണാതായവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്.