കൊച്ചി: കൊച്ചി മെട്രോയെന്ന കേരളത്തിന്റെ സ്വപ്നം യാഥാര്‍ഥ്യമാകുമ്പോള്‍ ഡിഎംആര്‍സി ഉപദേശകന്‍ ഇ. ശ്രീധരന്‍ കേരളത്തിനായി മറ്റൊരു സ്വപ്നം കണ്ടുതുടങ്ങുകയാണ്.തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ കൊണ്ടുവരണമെന്നാണ് തന്റെ ഇനിയുള്ള സ്വപ്നമെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു. പദ്ധതിയുടെ ചുമതല ഏറ്റെടുക്കാനും സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈസ് സ്‌പീഡ് റെയില്‍ ലൈനും കേരളത്തിന് അത്യാവശ്യമാണ്. ഉപദേശങ്ങള്‍ക്കായി ക്ഷണിച്ചാല്‍ കൊച്ചി മെട്രോയ്‌ക്കായി ഇനിയും എത്തുമെന്നും ശ്രീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലൈറ്റ് മെട്രോ. തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ അനിവാര്യമാണെന്ന് അദ്ദേഹം പറയുന്നു. ആ പദ്ധതിയുടെ ചുമതല ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ താനുണ്ടാവില്ല. പദ്ധതി നടപ്പാക്കാന്‍ കെഎംആര്‍എല്‍ സജ്ജമാണ്. ഉപദേശങ്ങള്‍ തേടിയാല്‍ നല്‍കും പദ്ധതി പൂര്‍ണമാകുമ്പോള്‍ മെട്രോ ലാഭകരമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കൊച്ചിയുടെ സംസ്കാരത്തില്‍ മെട്രോ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.