പാലുകൊടുത്ത് വളര്‍ത്തിയ ഉടമയുടെ കഴുത്ത് കടിച്ചെടുത്ത് സിംഹം

പത്ത് വര്‍ഷം മുമ്പ് തനിക്ക് കിട്ടിയ ആ സിംഹ കുഞ്ഞിനെ അയാള്‍ സ്നേഹത്തോടെ വളര്‍ത്തി. ഒടുവില്‍ അതേ സിംഹത്തിന്‍റെ വായിലകപ്പെട്ട് അയാള്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ മരണത്തോട് മല്ലിടുകയാണ്. സൗത്ത് ആഫ്രിക്കയിലെ സഫാരി പാര്‍ക്കില്‍ കഴിഞ്ഞയാഴ്ചയാണ് സിംഹം ഒരാളെ ടൂര്‍ ട്രക്കില്‍നിന്ന് കടിച്ചെടുത്ത് വലിച്ചുകൊണ്ട് പോയത്. 

സിംഹം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒപ്പമുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയിരുന്നു. പാര്‍ക്കിന്‍റെ ഉടമസ്ഥനായ മൈക്കിള്‍ ഹോഡ്ഗെയുടെ കഴുത്തില്‍ കടിച്ചുപിടിച്ചുകൊണ്ട് സിംഹം വലിച്ചുകൊണ്ട് പോകുന്ന ഏതാനും നിമിഷങ്ങള്‍ മാത്രമുള്ള ആ ദൃശ്യങ്ങള്‍ അവസാനിച്ചത് ഒരു വെടിയൊച്ചയിലാണ്. 

ഹൊഡ്ഗെയെ രക്ഷിക്കാന്‍ ആ സിംഹത്തെ വെടിവച്ച് കൊല്ലുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ അബോധാവസ്ഥയിലാണ് ഹൊഗ്ഡെ. 72 കാരനമായ ഹൊഗ്ഡെ സിംഹങ്ങളോടുളള പ്രിയം മൂലമാണ് കുടുംബത്തോടൊപ്പം ഇംഗ്ലണ്ടില്‍നിന്ന് സൗത്ത് ആഫ്രിക്കയിലേക്ക് തമാസം മാറിയത്.

പത്ത് വര്‍ഷം മുമ്പാണ് ഇയാള്‍ക്ക് ഒരു സിംഹ കുഞ്ഞിനെ കിട്ടുന്നത്. പിന്നീട് ഇതിനെ വളര്‍ത്തിയത് ഹൊഗ്ഡെയാണ്. ഒടുവില്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ആ സിംഹം ഹൊഗ്ഡെയെ ആക്രമിച്ചു. ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ കൂടെ ഉണ്ടായിരുന്നവര്‍ വെടി വച്ചതിനെ തുടര്‍ന്ന് സിഹം ചത്തു.