മോസ്കോ: മെസിക്ക് പിന്തുണയുമായി ഭാര്യ അന്‍റോനല്ല റൊക്കൂസോ റഷ്യയിലെത്തും. ആദ്യ മത്സരത്തിന് ശേഷം മെസി കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് അന്‍റോനല്ലയുടെ സന്ദർശനം.  

എന്നത്തേക്കാളും കൂടുതലായി ഇന്ന് ഞാന്‍ നിനക്കൊപ്പമുണ്ട്,

പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് ലോകം മുഴുവന്‍ പ്രിയതമനെ പാഴിചാരുമ്പോൾ കാറ്റലോണിയയിലെ വീട്ടിലിരുന്നു അവൾ ഇസ്റ്റഗ്രമിൽ കുറിച്ചു. ഒപ്പം മക്കളായ തിയാഗോയ്ക്കും മാറ്റോയ്ക്കും സിരോയ്ക്കുമൊപ്പം ഇരുവരും നല്‍ക്കുന്ന ആ മനോഹര ചിത്രവും. അര്‍ജന്‍റീനയുടെ മിശിഹയെ വിമര്‍ശകര്‍ കല്ലെറിയുമ്പോൾ രക്ഷയ്ക്ക് അവൾ എത്തിയില്ലെങ്കിൽ പിന്നെ ആര്.

ആദ്യ മത്സരത്തിന് ശേഷം കടുത്ത നിരാശയിലാണ് ലിയോണൽ മെസ്സി. അധികമാരോടും സംസാരിക്കുകയേ ഇടപഴകുകയോ ചെയ്യുന്നില്ല. പരിശീലനം പകര്‍ത്താൻ  എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുഖം നൽകിയില്ല. . വ്യാഴാഴ്ച ക്രൊയേഷ്യയ്ക്കെതിരെ അര്‍ജന്‍റീന രണ്ടാം അങ്കത്തിനിറങ്ങും മുന്‍പ് ആന്‍റോനെല്ല റൊക്കുസ റഷ്യയിലെത്തും.  

ആദ്യ മത്സരത്തിന്  ശേഷം മെസ്സി കടുത്ത നിരാശയിലാണെന്നാണ് റിപ്പോര്‍ട്ടുകൾ. അര്‍ജന്‍റീനയുടെ പരിശീലനം പകര്‍ത്താൻ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയപ്പോൾ മെസ്സി പരിശീലനം അവസാനിപ്പിച്ച് ഡ്രെസ്സിംഗ് റൂമിലേക്ക് തിരിച്ചു.  

ആന്‍റോനെല്ലയുടെ  സന്ദര്‍ശന വാര്‍ത്തയെത്തുന്നത്. മെസ്സിയുടം അമ്മസിലിയയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫാദേര്‍സ് ഡേയിൽ കുടുംബാംഗങ്ങളെ കാണാൻ ടീം അഗങ്ങൾക്ക് പരിശീലകന്‍ സാംപോളി അനുമതി നൽകിയിരുന്നു. എന്നാൽ മെസ്സിയുടെ ഭാര്യയോ മക്കളോ എത്തിയിരുന്നില്ല.