മദ്യനിരോധിത  മേഖലയായ അട്ടപ്പാടിയിൽ ഓണക്കാലത്തെ വില്‍പനയ്ക്കായി ശേഖരിച്ച മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്.

അട്ടപ്പാടി: അട്ടപ്പാടിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ  525 കുപ്പി   ഇന്ത്യൻ  നിർമ്മിത വിദേശ മദ്യം പിടികൂടി.  അഗളി കോട്ടത്തറ  സ്വദേശി  ഷാജിയാണ് വീട്ടിൽ വിദേശ മദ്യം സൂക്ഷിച്ചിരുന്നത്. 

പോണ്ടിച്ചേരിയിൽ മാത്രം വിൽക്കാൻ അനുമതിയുളള മദ്യമാണ് എക്സൈസ് സംഘം കണ്ടെടുത്തത്.മദ്യ നിരോധിത  മേഖലയായ അട്ടപ്പാടിയിൽ ഓണക്കാലത്ത് വിൽപനയക്കായി സൂക്ഷിച്ച മദ്യമാണെന്ന് ഇയാൾ സമ്മതിച്ചതായി എക്സൈസ് അധികൃതർ പറഞ്ഞു