ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമാക്കി സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയുടെ വിദേശ മദ്യം പിടികൂടി. കാസർഗോഡ് ഹൊസങ്കടിയിലെ രഹസ്യ ഗോ‍ഡൗണിലായിരുന്നു കർണ്ണാടകത്തിൽ നിന്ന് കടത്തി കൊണ്ട് വന്ന വിദേശ മദ്യം ഒളിപ്പിച്ചിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഹൊസങ്കടി അങ്കടിപതവിലെ എ.എസ്. ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിന്റെ മറവിലായിരുന്നു മദ്യ കച്ചവടം. കർണാടകയിൽ നിന്നും കടത്തി കൊണ്ടു വരുന്ന മദ്യം പിറകിലെ ഗോഡൗണിൽ സൂക്ഷിച്ച് വിൽപ്പന നടത്തുകയായിരുന്നു പതിവ്. കാസർഗോഡ് എക്സൈസ് സംഘത്തിന് ലഭിച്ച രഹ്സ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നരലക്ഷം രൂപയുടെ വിദേശ മദ്യമാണ് കണ്ടെടുത്തത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമാക്കിയാണ് ഇത്ര കൂടുതൽ മദ്യം ശേഖരിച്ചതെന്നാണ് വിവരം. സമീപത്ത് ബിവറേജ് ഔട്ടലറ്റൊ ബാറുകളോ ഇല്ലാത്തതിനാൽ ആവശ്യക്കാരും ഏറെ. നാലിരട്ടി വിലയ്ക്കായിരുന്നു വിൽപ്പന.

ഗോഡൗൺ ഉടമസ്ഥനറിയാതെയായിരുന്നു മദ്യം സൂക്ഷിച്ചിരുന്നതും വിൽപ്പന നടത്തിയിരുന്നതും. ഗോ‍ഡൗൺ വാടകയ്ക്കെടുത്ത ദിനേഷ്, അനിൽ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവർ നേരത്തേയും സമാനമായ കേസുകളിൽ പ്രതികളാണ്.