കൊച്ചി നഗരത്തില്‍ കാറിൽ വിദേശ മദ്യം വില്പന നടത്തിയയാള്‍ പിടിയില്‍
കൊച്ചി: നഗരത്തില് കാറിൽ വിദേശ മദ്യം വില്പന നടത്തിയയാളെ പൊലീസ് പിടികൂടി. കത്രിക്കടവ് സ്വദേശി ശ്രീവൽസം വീട്ടിൽ രവിയെയാണ് 36 മദ്യക്കുപ്പികളുമായി നോർത്ത് പൊലീസ് പിടികൂടിയത്. ഡ്രൈ ഡേയിൽ മിലിറ്ററി ക്വാട്ടയിൽ വിദേശ മദ്യം വാങ്ങി ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നതായിരുന്നു ഇയാളുടെ രീതി. കലൂരിൽ നിർത്തിയിട്ട കാറിൽ വില്പന നടത്തുന്നതിനിടെയാണ് 15,000 രൂപയുമായി പൊലീസ് ഇയാളെ പിടികൂടിയത്.
