സ്ലഗ്- ട്രെയിനിൽ കടത്തിയ മദ്യം പിടികൂടി 330 കുപ്പി മദ്യമാണ് ആർപിഎഫ് പിടിച്ചത്
തിരുവനന്തപുരം റെയിവേ സ്റ്റേഷനിൽ വിദേശ മദ്യം പിടികൂടി. നിസാമുദ്ദീൻ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് രണ്ടു ബാഗുകളിലായി മദ്യം കണ്ടെത്തിയത്. 330 കുപ്പി വിദേശ മദ്യമാണ് ആപിഎഫ് പിടികൂടിയത്. മദ്യം കടത്താൻ ശ്രമിച്ചയാളെ പിടികൂടാനായിട്ടില്ല.
കഴിഞ്ഞ ദിവസം രക്തിസാഗർ എക്സ്പ്രസിൽ കൊണ്ടുവന്ന 25 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. കഞ്ചാവ് കടത്തുകാരെ കണ്ടെത്താൻ ഇന്നും പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഉത്തരേന്ത്യയിൽ നിന്നും മദ്യവും കഞ്ചാവുമെല്ലാം ട്രെയിൻഴി കടത്തതെന്നാണ് രസഹ്യന്വേഷണ വിങാഗം പറയുന്നത്. റെയിൽ വേസ്റ്റേഷനിൽ പൊലീസ് പരിശോധന മനസിലാക്കി ലഹരിവസ്തുക്കള്‍ കൊണ്ടുവരുന്നയാള്‍ കടന്നു കയളാം, അല്ലെങ്കിൽ തലസ്ഥാനത്തു തന്നെയുള്ള മറ്റേതെങ്കിലും ഏജൻറുമാർക്കുവേണ്ടി ഉപേക്ഷിക്കുന്നതുമാവാമെന്നാണ് പൊലീസ് പറയുന്നത്.
