ഇടതുസര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം വരുത്തും. ജനാഭിപ്രായം തേടിയാകും നയത്തില്‍ മാറ്റം വരുത്തുക. യുഡിഎഫ് സര്‍ക്കാരിന്‍റെ മദ്യ നയം ഫലം കണ്ടില്ലെന്നും നയപ്രഖ്യാപന പ്രസംഗം കുറ്റപ്പെടുത്തുന്നു . എന്നാല്‍ പുതിയ ബാറുകള്‍ തുടങ്ങുമെന്നതിന്‍റെ വ്യക്തമായ സൂചനയാണ് നയം മാറ്റമെന്നാണ് പ്രതിപക്ഷ ആരോപണം .
ഇടതുസര്‍ക്കാരിന്‍റെ ആദ്യ നയമാറ്റം മദ്യനയത്തില്‍ തുടങ്ങുന്നു . യുഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയവും നിയന്ത്രണങ്ങളും ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നതാണ് വിലയിരുത്തല്‍
സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്നതാണ് മറ്റൊരു നയം. ഇതിനനുയോജ്യമായ അന്തരീക്ഷം ഒരുക്കും. തദ്ദേശീയരായ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചും പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കാതെയുമാകും സ്വകാര്യ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുകയെന്നാണ് ഉറപ്പ്.
