സംഭവം ശിവഗംഗ പൂവന്തി സർക്കാർ സ്കൂളില്‍ അധ്യാപകനെ സസ്പെൻഡ് ചെയ്തു
കുട്ടികള്ക്ക് മാതൃകയാകേണ്ട അധ്യാപകൻ മദ്യപിച്ച് ബോധമില്ലാതെ സ്കൂളിലെത്തിയാല് എങ്ങനെയുണ്ടാകും? തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ സ്കൂളില് നടന്ന ഈ സംഭവം ആരെയും ഞെട്ടിപ്പിക്കും.
ശിവഗംഗ ജില്ലയിലെ പൂവന്തി ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ കായികാധ്യാപകൻ രജനീകാന്താണ് കഥനായകന്. മദ്യപിച്ച് സ്കൂളിലെത്തുന്നുവെന്ന പരാതി ഇയാളെ പറ്റി വ്യാപകമായി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം അടിച്ചു ഫിറ്റായി സ്കൂളിലെത്തിയ അധ്യാപകൻ ഉണ്ടാക്കിയ പുകില് ചില്ലറയല്ല.
സ്കൂളിലെ മറ്റ് അധ്യാപകർ ഇയാളെ സ്വബോധത്തിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. സ്കൂളിനും അധ്യാപകജോലിക്കും പേരുദോഷമുണ്ടാക്കിയ രജനീകാന്തിനെ ജോലിയില് നിന്നും പുറത്താക്കണമെന്ന ആവശ്യം ഉയർന്നതോടെ , വിദ്യാഭ്യാസവകുപ്പ് അധികൃതർ ഇയാളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നു.
