കുട്ടനാട്ടില്‍ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് നേരിയ ശമനം

ആലപ്പുഴ: മഴയുടെ ശക്തികുറഞ്ഞതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് നേരിയ തോതില്‍ താഴ്ന്നു. എന്നാൽ വീടുകളിൽ നിറ‌ഞ്ഞ വെള്ളം ഇനിയും ഒഴിഞ്ഞുപോയിട്ടില്ലാത്തതിനാൽ ഭൂരിപക്ഷം പേർക്കും ക്യാമ്പുകളിൽ നിന്ന് മടങ്ങാനായിട്ടില്ല. 

ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ളവും അത്യാവശ്യ സാധനങ്ങളും എത്തിക്കുന്നതിൽ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാകുന്നില്ലെന്ന് പരാതിയും നിലനിൽക്കുന്നുണ്ട്. മന്ത്രിമാർ ദുരിതം വിലയിരുത്താൻ നേരിട്ടെത്താത്തതിലും പ്രതിഷേധം ശക്തമാണ്. 

മഴ കുറഞ്ഞെങ്കിലും കോട്ടയത്തും വെള്ളക്കെട്ടിന് ശമനമായിട്ടില്ല. വൈക്കത്ത് താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. വൈക്കത്ത് മാത്രം ഇരുപതിനായിരത്തിലേറെ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്