19 വയസ്സുള്ള പെണ്‍കുട്ടിയും 18 വയസ്സുള്ള ആണ്‍കുട്ടിയും ഒരുമിച്ചു ജീവിക്കുന്നത് തടയാന്‍ ആവില്ലെന്ന് കോടതി

കൊച്ചി: ഒരുമിച്ചു ജീവിക്കുന്ന സ്ത്രീ പുരുഷന്മാരെ വേര്‍പിരിക്കാന്‍ ആവില്ലെന്ന് കേരള ഹൈക്കോടതി. വിവാഹം കഴിക്കാതെയും ഇഷ്ടമുള്ള സ്ത്രീ പുരുഷന്മാര്‍ ഒരുമിച്ചു ജീവിക്കുന്നത് നമ്മുടെ സമൂഹത്തില്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്നും അത് നിയമവിധേയമാണെന്ന് അംഗീകരിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. 

19 വയസ്സുള്ള പെണ്‍കുട്ടിക്കും 18 വയസ്സുള്ള ആണ്‍കുട്ടിക്കും ഒരുമിച്ചു ജീവിക്കാന്‍ അനുവാദം നല്‍കികൊണ്ടുള്ള വിധിയിലാണ് കോടതി ഇങ്ങിനെ ഒരു പരാമര്‍ശം നടത്തിയത്. 

പ്രായപൂര്‍ത്തി ആയവര്‍ ഒരുമിച്ചു താമസിക്കുന്നത് തടയാന്‍ ആവില്ലെന്നും വിധി പ്രസ്താവിക്കവെ കോടതി പറഞ്ഞു. പ്രായപൂരത്തി ആയ ഏതൊരു പൗരനും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതിനുള്ള അവകാശമുണ്ടെന്ന വാദത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് കോടതി വിധി.