പ്രണവ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാനത്തെ സന്ദര്‍ശനത്തെ അഭിനന്ദിച്ച് അദ്വാനി

ദില്ലി: മുൻ രാഷ്ട്രപതി പ്രണവ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാനത്തെ സന്ദര്‍ശനത്തെ അഭിനന്ദിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി. പ്രണബ് മുഖർജി ആർഎസ്എസ് ആസ്ഥാനത്തെത്തിയത് ചരിത്രപരമായ സംഭവമെന്ന് അദ്വാനി പറഞ്ഞു. വിവിധ ആദര്‍ശങ്ങളിലും രാഷ്ട്രീയത്തിലും വിശ്വസിക്കുന്നവര്‍ തമ്മില്‍ ചര്‍ച്ചകള്‍ വേണമെന്ന പ്രണബിന്‍റെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.