തിരുവനന്തപുരം: വര്‍ക്കലയില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. കുട്ടിനല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫര്‍ കമ്മിറ്റി പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. അയല്‍വാസിയായ സജീവിനെതിരെ പോക്‌സോ ചുമത്തി വര്‍ക്കല പൊലീസ് കേസെടുത്തു. കേസെടുത്തിട്ടും പ്രതിയെ ഇതുവരെയും പിടികൂടിയിട്ടില്ല.