ഹെല്‍മറ്റ് ധരിച്ച് വില്ലേജ് ഓഫീസിലേക്ക് കയറിയ യുവാവാണ് പെട്രോള്‍ ഒഴിച്ച് ഫയലുകള്‍ തീയിട്ട ശേഷം കടന്നു കളഞ്ഞത്. തീ ആളിപ്പര്‍ന്നപ്പോള്‍ ഓഫീസിലുണ്ടായ ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു. സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളോ മറ്റെതിങ്കിലും തീവ്രനിലപാടുകള്ളുള്ള സംഘനകളോ അല്ലെന്ന് പൊലീസ് പറഞ്ഞു. പ്രാദേശികമായിട്ടുള്ള ചില പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മൂന്നു കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഓഫീസില്‍ നിരന്തരമായി ഉദ്യോഗസ്ഥരും അപേക്ഷകരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. സമീപ ദിവസങ്ങളില്‍ ഉണ്ടായ വാക്കു തര്‍ക്കവും പ്രശ്നങ്ങളും പൊലീസ് പരിശോധിക്കുന്നു.
ചില ഭൂമി ഇടപാടുകലെ ചുറ്റപ്പറ്റിയും ദുരൂഹതകളുണ്ട്. സംഭവത്തിന് പിന്നില്‍ ക്വാറി മാഫിയാകാമെന്ന സംശയങ്ങളും പൊലീസ് തള്ളികളയുന്നില്ല. ക്വാറി അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണവും ക്രൈം ബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്. അതുകൊണ്ട് രേഖകള്‍ നശിപ്പിക്കാനാണ് ആക്രമണെന്നാണ് ഒരു വാദമുള്ളത്. പക്ഷെ എന്തിന് ഉദ്ദ്യോഗസ്ഥരെ ആക്രമിച്ചുവെന്നതാണ് മറ്റൊരു സംശയം. ചികിത്സയില്‍ കഴിയുന്ന ഉദ്യോഗസ്ഥരില്‍ നിന്നും ഇന്ന് വിശദമായ മൊഴിയടുക്കും. ഇതിനുശേഷം മാത്രമേ കൂടുതല്‍ വ്യക്തവരുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം വാഹനത്തില്‍ രക്ഷപ്പെട്ട പ്രതി കളിയിക്കാവിളയിലേക്ക് പോയിട്ടുള്ളതായി പൊലീസിന് വിവരമുണ്ട്. ചെക്ക് പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. പേപ്പറുകള്‍ തീ പടര്‍ന്നു പിടിക്കുകയും അത് കമ്പ്യൂട്ടറിലും ഇലക്ട്രിക് വയറിലും പടരുകരയും ചെയ്തതാണ് ചെറിയ സ്ഫോടനത്തിനും കൂടുതല്‍ നാശനഷ്‌ടങ്ങള്‍ക്കും കാരണമായതെന്നാണ് ഫൊറന്‍സിക് നിഗമനം.
