ഒരു ദിവസം അഞ്ച് ചോദ്യങ്ങളില്‍ കൂടുതല്‍ ഉന്നയിച്ചാല്‍ അവ തൊട്ടടുത്ത ദിവസത്തേക്ക് മാറ്റിവെയ്ക്കും.
ദില്ലി: ലോക്സഭാ അംഗങ്ങള്ക്ക് പാര്ലമെന്റിൽ ഒരു ദിവസം ഇനി പരമാവധി അഞ്ച് ചോദ്യങ്ങളെ ചോദിക്കാനാവൂ. നേരത്തെ ഇത് 10 ആയിരുന്നു. ചോദ്യങ്ങളുടെ എണ്ണം കൂടിയത് കൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ലോക്സഭാ "ക്വസ്റ്റ്യന്സ് സെല്' പുറത്തിറക്കിയ മാര്ഗ്ഗനിര്ദ്ദേശത്തില് പറയുന്നു.
ഒരു ദിവസം നല്കുന്ന നോട്ടീസുകളുടെ എണ്ണം പലപ്പോഴും 230ലധികം വരുന്ന സാഹചര്യത്തിലാണ് സ്പീക്കര് ഇത്തരമൊരു തീരുമാനമെടുത്തത്. ഏതെങ്കിലും അംഗങ്ങള് ഒരു ദിവസം അഞ്ച് ചോദ്യങ്ങളില് കൂടുതല് ഉന്നയിച്ചാല് അവ തൊട്ടടുത്ത ദിവസത്തേക്ക് മാറ്റിവെയ്ക്കും. പാര്ലമെന്റിന്റെ അടുത്ത സമ്മേളനം മുതല് ഇത് പ്രാബല്യത്തില് വരും.
