മോശം സ്വഭാവക്കാരെ കണ്ടെത്തി നേരായ മാർഗത്തിലാക്കാൻ പരിശീലനം നൽകണം നന്നായില്ലെങ്കില്‍ പിരിച്ചുവിടാന്‍ നടപടി സ്വീകരിക്കണം

തിരുവനന്തപുരം:മൂന്നാംമുറയ്ക്കെതിരെ കർശന നടപടി വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കുറച്ചുപേരുടെ പെരുമാറ്റം സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു.സമാധാന അന്തരീക്ഷം തകർക്കാനുള്ള നവമാധ്യമങ്ങൾ വഴിയുള്ള നീക്കത്തെ ജാഗ്രതയോടെ കാണണമെന്നും ഡിജിപി പറഞ്ഞു.എസ്പി മാരുമായുള്ള വീഡിയോ കോൺഫറൻസിലാണ് ഡിജിപി വിമര്‍ശനം ഉന്നയിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നൂറ് സ്റ്റേഷനുകൾ സ്മാർട്ട് പൊലീസ് സ്‌റ്റേഷനാകുമെന്നും മോശം സ്വഭാവമുള്ളവർ സേനയിൽ വേണ്ടെന്നും ഡിജിപി വ്യക്തമാക്കി. മോശം സ്വഭാവക്കാരെ കണ്ടെത്തി നേരായ മാർഗത്തിലാക്കാൻ പരിശീലനം നൽകണം. പിന്നെയും നന്നായില്ലെങ്കില്‍ പിരിച്ചുവിടാൻ നടപടി സ്വീകരിക്കണം. ഐജി, എസ്പി എന്നിവർ ഈ കർശന നിർദേശം പാലിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. മതസൗഹാർദം തകർക്കുന്ന ചെറിയ പ്രശ്ങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും കർശന നടപടി സ്വീകരിക്കണമെന്നും ബെഹ്റ ആവശ്യപ്പെട്ടു.