ഭാര്യയും തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ മകള്‍ ഭാര്യയുടെ പക്ഷം പിടിക്കുന്നതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്

തൃശൂര്‍: മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിനെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മുനക്കല്‍ സുനാമി ഉന്നതി സ്വദേശി പോത്തേഴത്ത് വീട്ടില്‍ ഷില്ലി (49) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച വൈകീട്ട് 4.45 മണിയോടെയാണ് സംഭവം. അഴീക്കോട് മുനക്കല്‍ സുനാമി ഉന്നതിയിലെ വീട്ടില്‍ വെച്ച് പ്രതിയും ഭാര്യയും തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ മകള്‍ ഭാര്യയുടെ പക്ഷം പിടിക്കുന്നതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. പ്രതി മകളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ വായ് പൊത്തിപ്പിടിക്കുകയും കൈകൊണ്ട് അടിക്കുകയും കൈപിടിച്ച് തിരിച്ച് കൈവിരലിന്റെ എല്ല് പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് തലയോട്ടിക്ക് പൊട്ടല്‍ സംഭവിക്കത്തക്കവിധം വെട്ടുകത്തി ഉപയോഗിച്ച് തലയില്‍ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം