ശ്രീജിത്തിന്‍റെ മരണം; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലോകായുക്തയിൽ പരാതി

First Published 12, Apr 2018, 4:33 PM IST
lokayukta against police in varappuzha sreejith custody death
Highlights
  • വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണം
  • പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ലോകായുക്തയില്‍ പരാതി
  • എസ്ഐക്കെതിരെ കേസ് എടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം​

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ലോകായുക്തയില്‍ പരാതി. ആലുവ റൂറല്‍ എസ്പി, വരാപ്പുഴ എസ്ഐ എന്നിവര്‍ക്കെതിരെ ലോകായുക്ത നോട്ടീസയച്ചു. കേസുമായി ബന്ധപ്പെച്ച എല്ലാ രേഖകളും ഹാജരാക്കാനും നിര്‍ദ്ദേശം.

ഗ്രീജിത്തിന്റെ മരണം കൊലപാതകം ആണെന്ന് ആരോപിച്ച് ബന്ധപെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലോകായുക്തയിൽ  എറണാകുളം കുന്നത്ത്നാട്  സ്വദേശിയായ ശ്രീ എം.വി.എലിയാസ് പരാതി ഫയൽ ചെയ്ത്. പരാതി പരിഗണിച്ച ജസ്റ്റീസ് പയസ് സി. കുര്യാക്കോസ് ലോകായുക്ത , ജസ്റ്റീസ് കെ.പി.ബാലചന്ദ്രൻ ഉപലോകായുക്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരാതി ഫയലിൽ സ്വീകരിക്കുവാനും എതിർകക്ഷികളായ എ വി ജോർജ് , ദീപക്, ജിതിൻ രാജ്, സന്തോഷ് കുമാർ ,സുമേഷ് എന്നിവർക്ക് നോട്ടീസ് അയക്കുവാനും ഉത്തരവിട്ടു. 

കൂടാതെ ദീപക്, ജിതിൻ രാജ് സന്തോഷ് സുമേഷ് എന്നിവരെ എ.ആർ ക്യാന്പിൽ നിന്നും റൂറൽ എസ്പിക്ക് കീഴിൽ നിയമിച്ച ഉത്തരവ് , ഇവരെ വരാപ്പുഴ പോലിസ് സ്റ്റേഷനിൽ നിയമിച്ച ഉത്തരവ്, ഇവരെ എസ്പിയുടെ സ്ക്വാഡിൽ നിയമിച്ച ഉത്തരവ്, ശ്രീജിത്തിന്റെ അസ്വാഭാവിക മരണത്തെ സംബന്ധിച്ച ജില്ലാ കളക്ടറുടെ റിപ്പോർട്ട് എന്നിവ ഹാജരാക്കുവാൻ റൂറൽ എസ്പിക്ക് സമൻസ് അയക്കുവാനും,  ശ്രീജിത്തിന്റെ അറസ്റ്റ് മെമോ, വൂണ്ട് സർട്ടിഫിക്കറ്റ് , ശ്രീജിത്തിനെ ചികിത്സിച്ച ചേരാനല്ലൂർ ആശുപത്രിയിലെ കേസ് ഷീറ്റ്, വാരാപ്പുഴ പോലീസ് സ്റ്റേഷനിലെ 6/4, 7/4, 8/4 എന്നീ നീയതികളിലെ ജി.ഡി എൻട്രി , പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് , ശ്രീജിത്തിന്റെ അസ്വാഭാവിക മരണം സംബന്ധിച്ച് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിന്റെ സന്പൂ ർണ്ണ  സി.ഡി എന്നിവ ഹാജരാക്കുവാൻ എസ്.എച്ച് ഒ വരാപ്പുഴ പോലിസ് സ്റ്റേഷന് സമൻസ് അയക്കുവാനും കോടതി ഉത്തരവിട്ടു.  

അതേസമയം, വരാപ്പുഴ എസ്ഐ അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന് അറിയിച്ചു‍. ഈ മാസം 21 ന് വരാപ്പുഴ എസ്ഐ ദീപക്കിനോട് കമ്മീഷന് മുന്നില്‍ ഹാജറാകന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് പറഞ്ഞു. 

loader