ദില്ലി: ലോക്സഭയിൽ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച അണ്ണാ ഡി എം കെ, ടി ഡി പി അംഗങ്ങളെ ഇന്നും സസ്പെൻഡ് ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ 2 മണിവരെ നിര്‍ത്തിവച്ചു. ശബരിമല വിഷയം ഉന്നയിക്കാൻ യു ഡി എഫ് എംപിമാർക്കായില്ല. 

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് കറുത്ത റിബൺ ധരിച്ചാണ് യു ഡി എഫ് എംപിമാർ ലോക്സഭയിൽ എത്തിയത്. കെ സി വേണുഗോപാലിന് 12 മണിക്ക് വിഷയം ഉന്നയിക്കാൻ സ്പീക്കർ അവസരം നല്‍കിയിരുന്നു. 

അതേസമയം കോൺഗ്രസിന്‍റെ ശബരിമല വിഷയത്തിലെ നിലപാടിനെ എതിർക്കാൻ സിപിഎം എംപിമാരും തീരുമാനിച്ചിരുന്നു. ഇതിനിടെയിലാണ് അണ്ണാ ഡി എം കെ, ടി ഡി പി അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സഭ രണ്ട് മണിവരെ നിര്‍ത്തിവച്ചത്.