ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യയിലെ ജനങ്ങളും തമ്മിലായിരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 

നോട്ട് നിരോധനവും ജിഎസ്ടിയും ചേര്‍ന്ന് രാജ്യത്തെ ചെറുകിട വ്യാപാരികളെ തകര്‍ത്തെന്നും ബിജെപി നേതാവ് അരുണ്‍ ഷൂരിക്കൊപ്പം ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേ കെജ്രിവാള്‍ പറഞ്ഞു. 

അടുത്ത തിരഞ്ഞെടുപ്പില്‍ താനും മമത ബാനര്‍ജിയുമെല്ലാം ഉള്‍പ്പെടുന്ന പ്രതിപക്ഷകക്ഷികളുടെ ഒരു ഐക്യസഖ്യം വരുന്ന പക്ഷം മോദിയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുമെന്നും കെജ്രിവാള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 

അമിത് ഷാ പ്രതിയായ സൊഹാബ്ദീന്‍ കേസിലെ ന്യായാധിപന്‍ ലോയ മരണപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് അരുണ്‍ ഷൂരി ആവശ്യപ്പെട്ടു. കെജ്രിവാളും തന്റെ പ്രസംഗത്തില്‍ ഇക്കാര്യം ഉന്നയിച്ചു.