ഇന്തോനീഷ്യയിലെ റെറ്റിക്കുലേറ്റഡ് ഗണത്തില്‍പ്പെട്ട പെരുമ്പാമ്പിന്‍റെ ഇരപിടുത്ത വീഡിയോ വൈറലാകുന്നു

ഇന്തോനീഷ്യയിലെ റെറ്റിക്കുലേറ്റഡ് ഗണത്തില്‍പ്പെട്ട പെരുമ്പാമ്പിന്‍റെ ഇരപിടുത്ത വീഡിയോ വൈറലാകുന്നു. മുപ്പത് അടി വരെ നീളം വയ്ക്കാന്‍ സാധിക്കുന്ന ഈ പാമ്പ് മനുഷ്യ ശരീരത്തിന്‍റെ വീതിയുണ്ടാകും. മുതലയെ പോലും അപ്പാടെ വിഴുങ്ങാന്‍ ശേഷിയുള്ള വിരുതന്മാരാണിവര്‍. ഇപ്പോഴിതാ റെറ്റികുലേറ്റഡ് ഗണത്തില്‍ പെട്ട പെരുമ്പാമ്പുകളില്‍ ഇന്ന് ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും വലിപ്പം കൂടിയതെന്നു കരുതുന്ന പാമ്പിന്‍റെ ഇര തേടല്‍ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് ഡിസ്‌കവറി ചാനല്‍.

Add Asianetnews as a Preferred SourcegooglePreferred