ആലപ്പുഴ തത്തംപള്ളി വാര്‍ഡില്‍ വാഴപ്പള്ളി വീട്ടില്‍ ത്രേസ്യാമ്മ ചെറിയാന്‍, മകള്‍ ജെനിഎന്നിവരെക്കുറിച്ച് വിവരമറിയിക്കാന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ആലപ്പുഴ : ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കൈചൂണ്ടിമുക്കില്‍ നിന്നും 2018 ജൂണ്‍ 12 മുതല്‍ കാണാതായ ആലപ്പുഴ തത്തംപള്ളി വാര്‍ഡില്‍ വാഴപ്പള്ളി വീട്ടില്‍ ത്രേസ്യാമ്മ ചെറിയാന്‍ ( 38), മകള്‍ ജെനി (10) എന്നിവരെക്കുറിച്ച് വിവരമറിയിക്കാന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

160 സെന്റീമീറ്റര്‍ ഉയരവും വെളുത്ത നിറവുമുള്ള ത്രേസ്യാമ്മ കാണാതാവുമ്പോള്‍ ചുരിദാറാണ് ധരിച്ചിരുന്നത്. 130 സെന്റീമീറ്റര്‍ ഉയരവും വെളുത്ത നിറവുമുള്ള ജെനി മിഡിയും ടോപ്പും ആണ് ധരിച്ചിരുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ആലപ്പുഴ ഡിവൈ.എസ്.പി 9497990041, ആലപ്പുഴ നോര്‍ത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ 9497987058, ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ 9497980298, ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ 04772245541 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.