Asianet News MalayalamAsianet News Malayalam

ബിജെപിയെ ശ്രീരാമൻ ശിക്ഷിക്കുമെന്ന് ലാലു  പ്രസാദ് യാദവ്

Lord Ram will punish BJP Lalu
Author
First Published Oct 20, 2017, 1:01 PM IST

പാറ്റ്ന: ശ്രീരാമന്‍റെ പേര് രാഷ്ട്രീയവത്കരിക്കുന്നതിന് ബിജെപിയെ ഭഗവാൻ ശിക്ഷിക്കുമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. രാഷ്ട്രീയത്തിലേക്ക് ശ്രീരാമന്‍റെ പേര് വലിച്ചിഴക്കുന്നത് തെറ്റും അസാന്മാർഗികമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. രാമന്‍റെ പേരിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും യാദവ് കുറ്റപ്പെടുത്തി.

ഏല്ലാവർക്കും മതം തെരഞ്ഞെടുക്കാനും പ്രാർഥിക്കുവാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ യോഗി ഇക്കാര്യത്തിൽ രാഷ്ട്രീയ നാടകം കളിക്കുന്നു. മതത്തിന്‍റെ പേരിലുള്ള ഈ നാടകം ജനങ്ങൾ മനസിലാക്കുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios