ലോറി കടയ്ക്കുള്ളിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു

കോട്ടയം: പുതുപ്പള്ളിയിൽ പാഴ്സൽ ലോറി മൂന്നു വണ്ടികൾ ഇടിച്ചു തെറിപ്പിച്ച് കടയ്ക്കുള്ളിലേക്ക് പാഞ്ഞുകയറി. വഴിയരികിൽ നിന്ന യൂണിയൻ തൊഴിലാളി മരിച്ചു. പുതുപ്പള്ളി അയ്യൻ കോയിക്കൽ പറമ്പിൽ ഷാജി 49 ആണ് മരിച്ചത്.