തിരുവനന്തപരത്തുനിന്നും എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന കാലിയായ ബുള്ളറ്റ് ടാങ്കറാണ് അപകടത്തിപെട്ടത്.

ആലപ്പുഴ: ദേശീയപാതയിലെ കുഴിയില്‍ വീണ് ബുള്ളറ്റ് ടാങ്കര്‍ ലോറിയുടെ ആക്‌സില്‍ ഒടിഞ്ഞു. നിയന്ത്രണം വിട്ട ലോറി സമീപമുള്ള കടയില്‍ ഇടിച്ചുനിന്നു. ആര്‍ക്കും പരിക്കില്ല. 

തിരുവനന്തപരത്തുനിന്നും എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന കാലിയായ ബുള്ളറ്റ് ടാങ്കറാണ് അപകടത്തിപെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. 

എതിരെ വന്നകാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ദേശീയപാതിലെ വലിയ കുഴിയില്‍ ഇടിച്ചിറങ്ങി ലോറിയുടെ ആക്‌സില്‍ ഒടിയുകയായിരുന്നു. ലോറി നിരങ്ങി നീങ്ങിയാണ് സമീപമുള്ള കെട്ടിടത്തില്‍ ഇടിച്ചത്. കാലി ടാങ്കര്‍ ആയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.