കല്‍പ്പറ്റ: സംസ്ഥാനത്ത് ലോറിസമരം തുടരുന്നത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് പച്ചകറി വിപണിയെയാണ്. ഒരാഴ്ച്ചകിടെ ഇരട്ടയിലധികം വര്‍ദ്ധനയാണ് മിക്ക പച്ചകറിക്കുമുണ്ടായിരിക്കുന്നത്. സമരക്കാര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും പച്ചകറിയുമായെത്തുന്ന ചെറിയ വാഹനങ്ങള്‍ വരെ അതിര്‍ത്ഥിയില്‍ തടയുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
കിലോയ്‌ക്ക് 15 രൂപയുണ്ടായിരുന്ന ഇളവന് ഇപ്പോള്‍ വില 35. ബീന്‍സിന്റെ വില 50തില്‍ നിന്നും ഏഴുപതിലേക്കുയര്‍ന്നു.ചൂടുകാലത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ള നാരങ്ങയുടെ വില അറുപതായി.കാബേജും കോളിഫ്ലവറും ബീറ്റ്റുട്ടുമടക്കം എല്ലാ പച്ചകറികളുടെയും വില കുതിച്ചുയരുകയാണ്. ലോറിസമരം തുടങ്ങിയതോടെ പച്ചകറി വരവ് 40ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് വ്യാപാരികള്‍ പറയുന്നത്
പച്ചകറിക്കൊപ്പം പഴം വിപണിയെയും സമരം കാര്യമായി ബാധിച്ചിട്ടുണ്ട്. ഓറഞ്ച് ആപ്പിള്‍ മുന്തിരി പൈനാപ്പിള്‍ എന്നിവയുടെ വില 60 ശതമാനം വരെ വര്‍ദ്ധിച്ചു. വിപണിയില്‍ വില ഇങ്ങനെ കൂടുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം. ഇല്ലെങ്കില്‍ ഇത്തവണത്തെ വിഷപിവണി കൈപൊള്ളുന്നതാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
