ദേവികുളം റോഡരുകില്‍ എ.ഐ.ടി.യു.സി ഓഫീസിനോടു ചേര്‍ന്നുള്ള 22 സെന്റ് സ്ഥലവും കെട്ടിടവുമാണ് ഏറ്റെടുക്കുന്നത്.
ഇടുക്കി: കുത്തകപ്പാട്ട വ്യവസ്ഥകള് ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്ന്ന് ഹൈക്കോടതി ഏറ്റെടുക്കാന് ഉത്തരവിട്ട മൂന്നാറിലെ ലൗ ഡെയ്ല് ഹോം സ്റ്റേ റവന്യൂ വകുപ്പ് ഇന്ന് ഏറ്റെടുത്തേക്കും. ദേവികുളം റോഡരുകില് എ.ഐ.ടി.യു.സി ഓഫീസിനോടു ചേര്ന്നുള്ള 22 സെന്റ് സ്ഥലവും കെട്ടിടവുമാണ് ഏറ്റെടുക്കുന്നത്.
48-ല് പള്ളിവാസല് ഡിസ്റ്റിലറിക്കും 54-ല് മുക്കാടന് വൈന്സിനും 72-ല് മണര്കാട് വൈന്സിനും 86-ല് തോമസ് മൈക്കിളിനും കുത്തകപ്പാട്ട വ്യവസ്ഥയില് നല്കിയ ഭൂമിയാണിത്. 2005 ല് തോമസ് മൈക്കിളില് നിന്നും മൂന്നാര് സ്വദേശി വി.വി. ജോര്ജ്ജ് ഈ സ്ഥലം വാങ്ങി. പാട്ട വ്യവസ്ഥ ലംഘിച്ചെന്ന കണ്ടെത്തിയ റവന്യൂ വകുപ്പ് കഴിഞ്ഞ വര്ഷവും ഒഴിയാന് നോട്ടീസ് നല്കി. ഇതിനെതിരെ കൈവശക്കാരന് ഹൈക്കോടതിയെ സമീപിച്ചു.
റവന്യൂ വകുപ്പിന്റെ നടപടി അംഗീകരിച്ച് ഹൈക്കോടതിയ കെട്ടിടം ഏറ്റെടുക്കാന് ഉത്തരവിട്ടു. മാര്ച്ച് 31 വരെ ഒഴിയാന് സമയം അനുവദിച്ചു. സമയപരിധി അവസാനിക്കുന്ന ഇന്ന് വൈകിട്ട് ഏറ്റെടുക്കാനാണ് റവന്യൂ വകുപ്പിന്റെ നീക്കം. ഇതിനിടെ പട്ടയ അപേക്ഷ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് കൈവശക്കാരന് പറയുന്നത്.
