22 സെന്റ് സ്ഥലവും കെട്ടിടവുമാണ് ഏറ്റെടുക്കേണ്ടത്

ഇടുക്കി: കുത്തകപ്പാട്ട വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട മൂന്നാറിലെ ലൗ ഡെയ്ല്‍ റിസോര്‍ട്ട് റവന്യൂ വകുപ്പ് ഇന്ന് ഏറ്റെടുത്തേക്കും. ദേവികുളത്ത് റോഡരികില്‍ എഐടിയുസി ഓഫീസിനോട് ചേര്‍ന്നുള്ള 22 സെന്റ് സ്ഥലവും കെട്ടിടവുമാണ് ഏറ്റെടുക്കേണ്ടത്.

പാട്ടവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയ റവന്യൂ വകുപ്പ്, കഴിഞ്ഞ വര്‍ഷം ലൗ ഡെയ്ലിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ കൈവശക്കാരന്‍ നല്‍കിയ ഹര്‍ജിയിലാണ് റിസോര്‍ട്ട് ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. റിസോര്‍ട്ട് ഒഴിയാന്‍ നല്‍കിയ സമയപരിധി ഇന്ന് തീരും. എന്നാല്‍ പട്ടയ അപേക്ഷ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് കൈവശക്കാരന്റെ നിലപാട്.