Asianet News MalayalamAsianet News Malayalam

പ്രണയവിരുദ്ധ പ്രതിജ്ഞയും നഷ്ടപ്രണയകഥകളും: വിരഹദിനം ആഘോഷിച്ച് നിരാശാകാമുകക്കൂട്ടം

വിവിധ കാലാപരിപാടികൾ അവതരിപ്പിച്ച് സ്വന്തം വിഷമം ഇവർ മറന്നു. പലരും നഷ്ട പ്രണയത്തിന്‍റെ കഥ വിവരിച്ചു. കഥ പറയുന്ന കാര്യത്തിൽ പെൺ കുട്ടികളും മോശമായിരുന്നില്ല

love failures celebrates love lost day in cusat campus
Author
Kochi, First Published Feb 14, 2019, 4:31 PM IST

കൊച്ചി: ഇന്ന്  പ്രണയദിനം. കമിതാക്കൾ  പ്രണയം ആഘോഷിക്കുമ്പോൾ തകർന്ന ഹൃദയമുള്ളവർ എന്ത് ചെയ്യണം? അങ്ങനെയുള്ള ഒരു കൂട്ടം നിരാശാകാമുകന്മാരാണ്  കൊച്ചി കുസാറ്റിലെ കാമ്പസിൽ വിരഹദിനം ആചരിച്ചത്. പ്രണയിച്ച് വഞ്ചിച്ചവർക്ക് തിരിച്ചടി നൽകാൻ ലക്ഷ്യമിട്ട് തുടങ്ങിയ ആൺകുട്ടികളുടെ കൂട്ടായ്മയാണ്   നിരാശ കാമുക ദിനം ആഘോഷിച്ചത്. 

ആഘോഷങ്ങളുടെ ഭാഗമായി ആൺകുട്ടികളുടെ ഹോസ്റ്റലായ സനാതനയിൽ നിന്നും ജാഥയായി നിരാശാകാമുകൻമാർ പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് പോയി. തുടർന്ന് വിവിധ കാലാപരിപാടികൾ അവതരിപ്പിച്ച് സ്വന്തം വിഷമം ഇവർ മറന്നു. പലരും നഷ്ട പ്രണയത്തിന്‍റെ കഥ വിവരിച്ചു. കഥ പറയുന്ന കാര്യത്തിൽ പെൺ കുട്ടികളും മോശമായിരുന്നില്ല.

പ്രണയ വിരുദ്ധ പ്രതിജ്ഞയോടെയാണ് പരിപാടി അവസാനിപ്പിച്ചത്. തുടങ്ങിയപ്പോൾത്തന്നെ പെൺകുട്ടികളുടെ കൂവൽ ബാക്ക്ഗ്രൗണ്ടിൽ മുഴങ്ങി. ഒരു വിധത്തിലാണ് പ്രതിജ്ഞ പൂർത്തിയാക്കി സംഘം മടങ്ങിയത്.

Follow Us:
Download App:
  • android
  • ios