വര്‍ക്കലയിലെ സ്വകാരൃ നഴ്‌സിംഗ് കേളേജിലെ 19 കാരിയാണ് പീഡനത്തിനിരയായത്. സംഭവുമായി ബന്ധപ്പെട്ട് പോലീസിന്റെ വിശദീകരണമിങ്ങനെ. പെണ്‍കുട്ടി പലപ്പോഴും കാമുകന്റെ ഓട്ടോയില്‍ പോകാറുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ കാമുകനൊപ്പം, പെണ്‍കുട്ടി കറങാന്‍ പോയി. എന്നാല്‍ വിജനമായ സ്ഥലത്തുകൊണ്ടുപോയി സുഹൃക്കള്‍ക്കൊപ്പം പീഡിപ്പിക്കുകയായിരുന്നു.എതിര്‍ത്തിട്ടും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

തുടര്‍ന്ന് വര്‍ക്കല റെയില്‍വേ സ്റ്റേഷനുസമീപം ഓട്ടോയില്‍ പോകുമ്പോള്‍, ബഹളം കൂട്ടി നാട്ടുകാരെ അറിയിച്ചു. നാട്ടുകാരെത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പോലീസെത്തിയാണ് പെണ്‍കുട്ടിയെ ആശുപത്രിയാലാക്കിയത്. തുടര്‍ന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം എസ് എ ടിയിലേക്ക് മാറ്റി. 

പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനുപേര്‍ ആശുപത്രിയിലെത്തി. മൂന്നുപേര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.