കാമുകിയെ പിറന്നാള്‍ ആശംസിക്കാന്‍ കാമുകന്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തു
ദില്ലി: അര്ദ്ധരാത്രി 12 മണിയോടെ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിന്റെ ബാനറില് ഒരു മാറ്റം. കറുത്ത പശ്ചാത്തലത്തില് പൂജ എന്ന പെണ്കുട്ടിയ്ക്ക് ജന്മദിനം ആശംസിക്കുന്നതായിരുന്നു ബാനര്. 'ഹാപ്പി ബര്ത്ത് ഡേ പൂജ' എന്നാണ് ബാനറില് എഴുതിയിരിക്കുന്നത്.
ഇതോടെ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തുവെന്ന് വ്യക്തമായി. ഇതുകൊണ്ട് തീര്ന്നില്ല. പൂജ എന്ന പെണ്കുട്ടിയുടെ കാമുകനാണ് വെബ്സൈറ്റ് ഹാക്ക് ചെയ്ത് ജന്മദിന സന്ദേശം പോസ്റ്റ് ചെയ്തത്.
പെണ്കുട്ടി ഒന്നുകില് ഭാഗ്യവതിയാണെന്നും അല്ലെങ്കില് ഓടി രക്ഷപ്പെടുന്നതാണ് നല്ലതെന്നും ട്വിറ്ററില് ട്രോളുകള് നിറയുകയാണ്. സംഭവത്തില് ഇതുവരെ യൂണിവേഴ്സിറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആരും ഹാക്കിംഗിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുമില്ല. നിലവില് വെബ്സൈറ്റിന്റെ കണ്ട്രോള് അധികാരികള് തിരിച്ചുപിടിച്ചുണ്ട്.
