കാമുകന്‍റെ ആവശ്യപ്രകാരമാണ് കുട്ടിയെ ലോഡ്ജിലെത്തിച്ചതെന്ന് പൊലീസ്

ഇടുക്കി: ബാലികയെ കാമുകന് കാഴ്‌ചവയ്‌ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട്‌ പേര്‍ അറസ്‌റ്റില്‍. കുട്ടിയുടെ ബന്ധുവായ യുവതിയും ഇവരുടെ കാമുകനുമാണ് പിടിയിലായത്. തൃശൂരില്‍ ഹോംനഴ്‌സായി ജോലി ചെയ്‌തുവരുന്ന കട്ടിയനാട്‌ സ്വദേശിനി വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ്‌.

ബന്ധുവായ കുട്ടിയെ വടക്കാഞ്ചേരിയില്‍ ലോഡ്‌ജിലെത്തിച്ചാണ് യുവതി കാമുകനു കൈമാറാന്‍ ശ്രമിച്ചത്‌. തിരികെ സ്‌കൂളിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണു പീഡനശ്രമം പുറത്തറിഞ്ഞത്‌. തുടര്‍ന്ന്‌ പോസ്‌കോ നിയമപ്രകാരം പൊലീസ് കേസെടുത്തു.

ജോലി സ്‌ഥലത്തുവച്ചാണ്‌ യുവതി സന്തോഷുമായി അടുത്തത്. യുവാവുമായി വഴി വിട്ട ബന്ധം തുടര്‍ന്ന യുവതി കാമുകന്‍റെ ആവശ്യപ്രകാരമാണ് കുട്ടിയെ ലോഡ്ജിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.