ഗര്‍ഭിണിയാണെന്ന് പറഞ്ഞ് കാമുകനെ പറ്റിക്കാന്‍ ശ്രമിച്ച യുവതിക്ക് ലഭിച്ചത് അതിലും വലിയ പണി. കാമുകനെ കബളിപ്പിച്ച് അതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നല്‍കുക മാത്രമാണ് യുവതി ഉദ്ദേശിച്ചത്. എന്നാല്‍ മുറിയില്‍ ഒളിപ്പിച്ച ക്യാമറ കാമുകന്‍ നേരത്തേ കാണുകയും തിരിച്ച് പണി കൊടുക്കുകയുമായിരുന്നു. കാമുകിക്ക് കിട്ടിയ പണി ഇപ്പോള്‍ വൈറലായി.

ക്യാമറയൊക്കെ തയ്യാറാക്കിയ ശേഷം അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് കാമുകനെ വിളിച്ചു. പിന്നീട് താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചു. എന്നാല്‍ നീ പറ്റിക്കാന്‍ പറയുകയാണെന്ന് കാമുകന്‍ ആവര്‍ത്തിച്ച് പറഞ്ഞു. കാമുകി ഉറച്ചു നിന്നു. പിന്നീടാണ് തിരിച്ചു പണി കിട്ടിയത്. നീ എന്നെ ചതിക്കുകയായിരുന്നെന്നും, എനിക്ക് ഒരിക്കലും കുട്ടികള്‍ ഉണ്ടാവുകയില്ലെന്നും കാമുകന്‍ വിഷമത്തോടെ പറഞ്ഞു. 

പണ്ടുണ്ടായ അപകടത്തില്‍ കുട്ടികളുണ്ടാവാനുള്ള ശേഷി നഷ്ടപ്പെട്ടുൗ, ഇതെന്റെ കുട്ടിയല്ലെന്നും, നീ ചതിച്ചെന്നും കാമുകന്‍ ഉറപ്പിച്ചു പറഞ്ഞതോടെ കാമുകി തകര്‍ന്നു. മൂന്നു വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും ഈകാര്യം മറച്ചു വെച്ചെന്ന് ആരോപിച്ച് കാമുകി പൊട്ടിക്കരഞ്ഞു. 

രണ്ടുപേരും കരയുന്നതിനിടെ പറ്റിച്ചതാണെന്നും ക്യാമറ നേരത്തേ കണ്ടെന്നും പറഞ്ഞ് കാമുകന്‍ കളിയാക്കി. ഇതോടെ പറ്റിക്കാന്‍ ശ്രമിച്ച് ശരിക്കും കരഞ്ഞുപോയി പാവം കാമുകി.