തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ തീപിടിച്ചു. യാത്രക്കാര്‍ എല്ലാവരും രക്ഷപെട്ടു. ബസ് പൂര്‍ണമായും കത്തിനശിച്ചു. രാവിലെ 9.30 ഓടെ തൊടുപുഴയില്‍ നിന്നും കട്ടപ്പനയിലേക്ക് പോകുകയായിരുന്നു ബസ്സിലാണ് തീപിടിച്ചത്. നോണ്‍ എസി ബസ്സിനാണ് തീപിടിച്ചത്. എന്താണ് അഗ്നി ബാധയ്ക്ക് കാരണമെന്ന് വ്യക്തമല്ല.

വഴിയിലുള്ള കുരുതിക്കളം വളവില്‍ വച്ച് വണ്ടിയില്‍ നിന്നും തീ ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ യാത്രക്കാരോട് രക്ഷപെടാന്‍ പറയുകയായിരുന്നു. അടിയന്തിര വാതില്‍ തുറന്നാണ് യാത്രക്കാര്‍ രക്ഷപെട്ടത്. വളരെ പണിപെട്ടാണ് തീ കെടുത്തിയത്. യാത്രക്കാരുടെ സാധനങ്ങള്‍ ബസ്സില്‍ കുടുങ്ങിയതായും സംശയമുണ്ട്.

(പ്രകീകാത്മക ചിത്രം)