തമിഴ്നാട്ടില്‍ ഇക്കുറി മഴ കുറവായതിനാല്‍ കാര്യമായ രീതിയില്‍ അവിടേയ്ക്ക് വെള്ളം കൊണ്ടു പോകുന്നുണ്ട്.
ഇടുക്കി: 37 വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം നിറഞ്ഞു കവിഞ്ഞൊഴുകുമ്പോള്‍ ഇടുക്കി ഡാമിനും ഉയരെ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് സാധാരണ നിലയിലായത് വൈദ്യുതി വകുപ്പിന് ആശ്വാസമായി. തമിഴ്നാട് നല്ല രീതിയില്‍ വെള്ളം കൊണ്ടു പോയതാണ് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് വളരെ താഴാന്‍ കാരണമായത്. വെള്ളിയാഴ്ച്ച രാവിലെ 134.50 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
തമിഴ്നാട്ടില്‍ ഇക്കുറി മഴ കുറവായതിനാല്‍ കാര്യമായ രീതിയില്‍ അവിടേയ്ക്ക് വെള്ളം കൊണ്ടു പോകുന്നുണ്ട്. നാല് പെന്‍സ്റ്റോക്ക് പൈപ്പ് വഴി 1600 ഘനയടിയും ഇറച്ചല്‍പ്പാലം കാനലിലൂടെ സെക്കന്‍ഡില്‍ 800 ഘനയടിയും വെള്ളം തമിഴ്നാട് കൊണ്ടു പോകാനാവും. നിലവില്‍ അണക്കെട്ടിലേക്ക് 4167.87 ഘനയടി ഒഴുകിയെത്തുന്പോള്‍ തമിഴ്നാട് സെക്കൻഡിൽ 2000 ഘന അടി വച്ചു കൊണ്ടു പോകുന്നുണ്ട്.
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ വീണ്ടും കനത്ത മഴയാണ് പെയ്യുന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചു. ഏതാനും ദിവസം മുമ്പ് ജലനിരപ്പ് 136 അടിയ്ക്ക് അടുത്തെത്തിയിരുന്നു. തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോയതോടെ ജലനിരപ്പ് പടിപടിയായി കുറഞ്ഞ് ബുധനാഴ്ച രാവിലെ ആറിന് 132.80 അടിയെത്തിയിരുന്നു. തുടര്‍ന്ന്‍ അവര്‍ വെള്ളം കൊണ്ടുപോകുന്നത് കുറച്ചിരുന്നു.ഇപ്പോള്‍ വീണ്ടും കൂട്ടി.
