ദില്ലി: സിബിഐ കോടതി ജഡ്ജി ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ വാക്കേറ്റം. കോടതിയെ ചന്തയാക്കരുതെന്ന് അഭിഭാഷകരോട് കോടതി പറഞ്ഞു. കേസില്‍ മൊഴി നല്കിയ ജഡ്ജിമാരെ വിസ്തരിക്കണമെന്ന് ഹര്‍ക്കാരുടെ അഭിഭാഷകനായ ദുഷ്യാന്ത് ദവേ ആവശ്യപ്പെട്ടു.
ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കാണ് സിബിഐ കോടതി ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് കോടതി സാക്ഷ്യം വഹിച്ചത്. അന്വേഷണത്തിലും മൊഴികളിലും ഒട്ടേറെ പൊരുത്തക്കേടുകള്‍ ഉള്ള കേസാണ് ഇതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി വി ഗിരിയും ദുഷ്യന്ത് ദവേയും വാദിച്ചു. ജഡ്ജി ലോയക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് അദ്ദേഹത്തെ പരിശോധിച്ച ഒരു ഡോക്ടര്‍ പോലും സ്ഥിരികരിച്ചിട്ടില്ല.
ഇതേകുറിച്ച് ആശുപത്രി രേഖകളിലും പരാമര്‍മില്ല. സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമെ ഇക്കാര്യത്തിലെ സംശയങ്ങള്‍ ദൂരീകരിക്കാനാകൂവെന്നും, അത് എങ്ങനെ വേണമെന്ന് കോടതി തീരുമാനിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിനെ എതിര്‍കൊണ്ട് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാക്ക് വേണ്ടി ഹാജരായ പല്ലവ് സിസേദിയയും മഹാരാഷ്ട്ര സര്ക്കാരിന് വേണ്ടി ഹരീഷ് സാല് വെയും എഴുന്നേറ്റു.
മഹാരാഷ്ട്ര സര്ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്വെ നേരത്തെ അമിത്ഷായുടെ അഭിഭാഷകനായിരുന്നുവെന്നും പല്ലവ സിസോദിയയും അങ്ങനെ തന്നെയാണെന്നും ദുഷ്യന്ത് ദവേ പറഞ്ഞതോടെ ഇതേ ചൊല്ലി ബഹളമായി. അഭിഭാഷകര്‍ നേര്‍ക്കുനേര്‍ നിന്ന് ബഹളം വെച്ചതോടെയാണ് കോടതി ഇടപെട്ടത്. ഇത്തരത്തില് ബഹളം വെച്ച് കോടതി മുറിയെ ചന്തയാക്കരുതെന്ന് കോടതി പറഞ്ഞു. കോടതിയില് മാന്യമായി പെരുമാറാന് അഭിഭാഷകര്‍ ശ്രമിക്കണമെന്നും ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. പിന്നീട് കേസിലെ തുടര്‍ വാദം അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു.
