ദില്ലി: വിമാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര വില പ്രകാരം ആറ് ശതമാനമാണ് വര്‍ധനവ്. ആഗ്‌സ്ത് മാസം മുതല്‍ തുടര്‍ച്ചയായി മൂന്നാമത്തെ വില വര്‍ധനവാണിത്. 

ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില കിലോ ലിറ്ററിന് 53,045 രൂപയായി. 3025 രൂപയാണ് ഇപ്പോള്‍ വര്‍ധിച്ചത്. വിലവര്‍ധനവ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നോട്ടിഫിക്കേഷന്‍ വഴിയാണ് അറിയിച്ചത്. കഴിഞ്ഞ തവണ നാല് ശതമാനമായിരുന്നു വില വര്‍ധിപ്പിച്ചത്. സംപ്തംബര്‍ ഒന്നിനായിരുന്നു ഇത്. 

അതേസമയം സബ്‌സിഡി എടുത്തു കളയുന്നതിന്റെ ഭാഗമായി സബ്‌സിഡിയുള്ള പാചകവാതകത്തിന് എല്ലാ മാസവും പ്രഖ്യാപിച്ച വര്‍ധനവായ 1.50 രുപ വര്‍ധിപ്പിച്ചു. സംപ്തംബര്‍ ഒന്നിന് ശേഷം സംബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് ഏഴ് രൂപയാണ് വര്‍ധിച്ചത്. കമ്പനികള്‍ നഷ്ടം നികത്താനായി സംപ്തംബര്‍ ഒന്നിന് വില വര്‍ധിപ്പിച്ചിരുന്നു.