ദുബായ്: അബുദാബിയില്‍ പാചക വാതകത്തിന് വില കുറഞ്ഞു. ആറ് ദിര്‍ഹം മുതല്‍ 24 ദിര്‍ഹം വരെയാണ് സിലിണ്ടറിന് വില കുറച്ചത്. അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ ആണ് അബുദാബിയില്‍ പാചക വാതകത്തിന് വില കുറച്ചിരിക്കുന്നത്. ആറ് ദിര്‍ഹം മുതല്‍ 24 ദിര്‍ഹം വരെയാണ് സിലിണ്ടറിന് വില കുറഞ്ഞത്.

അബുദാബിയിലും അഡ്നോക് പാചക വാതകം വിതരണം ചെയ്യുന്ന വടക്കന്‍ എമിറേറ്റുകളിലും ഈ പുതുക്കിയ വില ബാധകമായിരിക്കും. 25 പൗണ്ട് ഉള്ള പാചക വാതക സിലിണ്ടറിന് ഇനി മുതല്‍ 52 ദിര്‍ഹമായിരിക്കും വില. നേരത്തെ ഇത് 58 ദിര്‍ഹമായിരുന്നു. 50 പൗണ്ടുള്ള സിലിണ്ടറിന് 116 ദിര്‍ഹത്തില്‍ നിന്ന് 104 ദിര്‍ഹമാക്കിയാണ് കുറച്ചിരിക്കുന്നത്. അതായത് സിലിണ്ടറിന് 12 ദിര്‍ഹത്തിന്‍റെ കുറവ്.

നൂറ് പൗണ്ട് ഉള്ള പാചക വാതക സിലിണ്ടറിന് ഇതുവരെ 232 ദിര്‍ഹമായിരുന്നു വില. ഇത് 208 ദിര്‍ഹമാക്കി അധികൃതര്‍ കുറച്ചിട്ടുണ്ട്. അതായത് ഇനി മുതല്‍ ഈ സിലിണ്ടറുകള്‍ക്ക് 24 ദിര്‍ഹം കുറച്ച് നല്‍കിയാല്‍ മതി.പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു കഴിഞ്ഞു.