ലക്നൗ: മറ്റുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവന ദാതാക്കാളില്‍ നിന്ന് വ്യത്യസ്തമാകാനൊരുങ്ങി ലക്നൗവ്വിലെ ഓണ്‍ലൈന്‍ കാക എന്ന വെബ്സൈറ്റ്. ഓണ്‍ലൈന്‍ കാകയിലേക്ക് ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം നിങ്ങളുടെ കൈയ്യിലെത്തും. എന്നാല്‍ ഡെലിവറി ബോയി ആയിരിക്കില്ല ഭക്ഷണവുമായി വീട്ടിലെത്തുക

. ഇവിടെയാണ് ഓണ്‍ലൈന്‍ കാക വ്യത്യസ്തമാകുന്നത്. ഡ്രോണിലൂടെ ഭക്ഷണം വീടുകളില്‍ പറത്തി എത്തിക്കാനുള്ള ശ്രമത്തിലാണിവര്‍.‍‍ഡ്രോണിലൂടെ ഭക്ഷണം വീട്ടുമുറ്റത്ത് പറന്നെത്തുമ്പോള്‍ രണ്ടുണ്ട് കാര്യം.ടൂവിലേഴ്സ് ഉണ്ടാക്കുന്ന മലിനീകരണംകുറയും. മറ്റൊന്ന് ഭക്ഷണം വീട്ടിലെത്തിക്കാനുള്ള സമയം മൂന്നിലൊന്നായി ചുരുങ്ങും.

22 കാരനായ അഹദ് അര്‍ഷാദും 23 കാരനായ മൊഹദ് ബിലാലുമാണ് ഓണ്‍ലൈന്‍ കാകയുടെ ഉടമസ്ഥര്‍.ഡ്രോണിലൂടെ ഭക്ഷണം വിതരണം ചെയ്യാനുള്ള അനുമതിക്ക് വേണ്ടി ഒരു വര്‍ഷത്തോളമായി ഇവര്‍ ശ്രമിക്കുകയാണ്.ഓണ്‍ലൈന്‍ കാകയുടെ ഫെയ്സ്ബുക്ക് പേജിലൂടെ എങ്ങനെയാണ് ഡ്രോണുപയോഗിച്ച് ഭക്ഷണം വീടുകളില്‍ എത്തിക്കുന്നതെന്ന് ജൂണ്‍ 30 ന് ഇവര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഡ്രോണുകള്‍ ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുകയാണെങ്കില്‍ നോര്‍ത്ത് ഇന്ത്യയിലെ ആദ്യ കമ്പിനിയായും ഇന്ത്യയിലെ രണ്ടാമത്തെ കമ്പിനിയായും ഓണ്‍ലൈന്‍ കാക മാറും.