പരിചയസമ്പത്ത്, രാജ്യം എന്നിവ പരിഗണിക്കാതെ എല്ലാവര്‍ക്കും നിശ്ചിത തുകയായിരിക്കും വിതരണം ചെയ്യുക

ദുബായ്: സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി ലുലു ഗ്രൂപ്പ്​ ജീവനക്കാര്‍ക്ക് 3.02 കോടി ദിര്‍ഹത്തിന്റെ ബോണസ്​ പ്രഖ്യാപിച്ചു. ജി.സി.സിയിലും മറ്റു രാജ്യങ്ങളിലുമായി 40,000ത്തിലധികം ജീവനക്കാര്‍ക്ക്​ ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ലുലു അധികൃതര്‍ അറിയിച്ചു. പരിചയസമ്പത്ത്, രാജ്യം എന്നിവ പരിഗണിക്കാതെ എല്ലാവര്‍ക്കും നിശ്ചിത തുകയായിരിക്കും വിതരണം ചെയ്യുകയെന്നും ലുലു ഗ്രൂപ്​ വ്യക്തമാക്കി. യു.എ.ഇ രാഷ്‌ട്രപിതാവ്​ ശൈഖ്​ സായിദ്​ ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‍യാന്റെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ചുള്ള സായിദ് വര്‍ഷത്തോടനുബന്ധിച്ച് ജീവനക്കാര്‍ക്ക്​ ബോണസ്​ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ സ്വകാര്യ സ്ഥാപനമാണ് ലുലു ഗ്രൂപ്പ്.