മുംബൈ ആര്‍തര്‍ റോഡിലുള്ള ജയിലില്‍ മതിയായ വെളിച്ചവും വായുവും ലഭിക്കില്ലെന്ന് മല്യ പരാതിപ്പെട്ടിരുന്നു.തുടര്‍ന്ന് ജയിലിലെ വീഡിയോ ദൃശ്യം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് സിബിഐ ബ്രിട്ടന്‍ മജിസ്ട്രേറ്റ് കോടതിയില്‍ എട്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമര്‍പ്പിച്ചത്.ജയിലിലെ മെഡിക്കല്‍ സൗകര്യങ്ങള്‍, സുരക്ഷ രീതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും വീഡിയോയിലുണ്ട്. മല്യക്കായി ലൈബ്രറി സൗകര്യവും ഒരുങ്ങുന്നുണ്ട്.
ദില്ലി: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ മല്യക്ക് താമസിക്കാന്‍ ഫൈവ്സ്റ്റാര്‍ സുഖസൗകര്യങ്ങളുള്ള ജയില്‍ മുറി ഒരുങ്ങുന്നു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ബാരക് നമ്പര്‍ 12 ല്‍ ടിവി, സ്വന്തമായി ശുചിമുറി,വസ്ത്രങ്ങൾ കഴുകാനുള്ള സ്ഥലം,ലൈബ്രറി എന്നിവയാണ് മല്യക്കായ് ഒരുങ്ങുന്നത്.
മുംബൈ ആര്‍തര്‍ റോഡിലുള്ള ജയിലില്‍ മതിയായ വെളിച്ചവും വായുവും ലഭിക്കുന്നില്ലെന്ന് മല്യ പരാതിപ്പെട്ടിരുന്നു.തുടര്‍ന്ന് ജയിലിലെ വീഡിയോ ദൃശ്യം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് സിബിഐ ബ്രിട്ടന്‍ മജിസ്ട്രേറ്റ് കോടതിയില്‍ എട്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമര്‍പ്പിച്ചത്.ജയിലിലെ മെഡിക്കല്‍ സൗകര്യങ്ങള്‍, സുരക്ഷ രീതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും വീഡിയോയിലുണ്ട്. മല്യക്കായി ലൈബ്രറി സൗകര്യവും ഒരുങ്ങുന്നുണ്ട്.
സിസിടവി ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരും അടങ്ങിയ 12ാം നമ്പര്‍ ബാരക്കില്‍ വലിയ തെറ്റുകള്‍ ചെയ്തവരെയോ സുരക്ഷ കര്‍ശനമാക്കേണ്ട കുറ്റവാളികളെയോ ആണ് താമസിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ലണ്ടനില്‍ വെച്ചാണ് മല്യയെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ മല്യ ജാമ്യത്തില്‍ പോവുകയായിരുന്നു. മല്യയെ വിട്ടുകിട്ടാനുള്ള കേസില്‍ ഡിസംബര്‍ മുതല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേട്ട് കോടതി വാദം കേള്‍ക്കും. വിധി അനുകൂലമായാലും മല്യയെ ഇന്ത്യയിലെത്തിക്കുന്നത് എളുപ്പമല്ല. നാടുകടത്തല്‍ ഉത്തരവ് വരാന്‍ രണ്ടുമാസം എടുക്കും.
