തിരുവനന്തപുരം: ലോക കേരളസഭ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ ബഹിഷ്കരിച്ചു . ഇരിപ്പിടം ഒരുക്കിയതില്‍ അവഗണനയുണ്ടായി എന്നാരോപിച്ച് ഇറങ്ങിപ്പോവുകയായിരുന്നു . വ്യവസായികൾക്കും പിന്നിലായി പ്രതിപക്ഷ ഉപനേതാവിന് സീറ്റ് ഒരുക്കിയതിലായിരുന്നു പ്രതിഷേധം . കക്ഷി നേതാവ് എന്ന സ്ഥാനം ചെറുതാകാൻ പാടില്ല, അതിനാലാണ് ബഹിഷ്കരിച്ചതെന്ന് എം.കെ.മുനീർ . പിന്നിൽ ഇരിക്കുന്നത് കൂടെയുള്ള എംഎൽഎമാരോടുള്ള അനീതിയാകും . മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകുമെന്നും മുനീർ .