എടപ്പാടിയുടെ വീടുകളിലെ റെയിഡ് ഫലം കണ്ടു പരിഹാസവുമായി സ്റ്റാലിൻ

ചെന്നൈ: അവിശ്വാസ വോട്ടെടുപ്പിൽ ബിജെപിയെ പിന്തുണച്ച എ ഐ ഡി എം കെ യെ വിമർശിച്ച് ഡി എം കെ വർക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിൻ. എടപ്പാടി കെ പളനി സ്വാമിയുടെ ബന്ധുക്കളുടെ വീട്ടിലെ ആദായ നികുതി പരിശോധന ഫലം കണ്ടുവെന്നും എ ഐ ഡി എം കെയും ബിജെപിയും സഖ്യത്തിലാണെന്നും സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. 

നീറ്റ് , പതിനഞ്ചാം ധനകാര്യ കമ്മീഷൻ , ജി എസ് ടി തുടങ്ങി തമിഴ്നാടിനെ പ്രതിസന്ധിയിലാക്കിയ ഒട്ടേറെ നടപടികൾ കേന്ദ്രം എടുത്തിട്ടും എ ഐ ഡി എം കെ അവിശ്വാസപ്രമേയത്തിൽ ബി ജെ പി ക്കൊപ്പം നിന്നത് ഇതിന് തെളിവാണെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.