അന്തരിച്ച ഡി.എം.കെ. അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെന്നൈ: അന്തരിച്ച ഡി.എം.കെ. അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രിയോടെയാണ് ദയാലു അമ്മാളിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ ദയാലു അമ്മാളിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വെളിപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. ഉടന്‍ തന്നെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ മാതാവ് കൂടിയാണ് ദയാലു അമ്മാള്‍.
