വനിതാ മതിൽ സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കുന്നു എന്ന് എം എം ഹസ്സന്‍. വനിതാ മതിലിനെ പൂർണ്ണമായും എതിർക്കുന്നു. വർഗീയ മതിലാണ്, വനിതാ മതിൽ അല്ല.

പാലക്കാട്: വനിതാ മതിൽ സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കുന്നു എന്ന് എം എം ഹസ്സന്‍. വനിതാ മതിലിനെ പൂർണ്ണമായും എതിർക്കുന്നു. ഇത് വർഗീയ മതിലാണ്, വനിതാ മതിൽ അല്ല. സി പി എം സ്പോൺസർ ചെയ്യുന്ന മതിൽ ആണ്. പ്രമുഖർ എല്ലാം ഇതില്‍ നിന്നും പിൻമാറി. ഹിന്ദു മതത്തിലെ സംഘടനകൾ മാത്രമാണ് മതിലിൽ ഉള്ളത് എന്നും ഹസ്സന്‍ പാലക്കാട് പറഞ്ഞു.

പിണറായി വിജയന്‍ എൻഎസ്എസിനെ ഭീഷണിപ്പെടുത്തി. സിപിഎം കോൺഗ്രസിനെ തകർത്തു കൊണ്ട് ബിജെപിക്ക് സഹായം ചെയ്യുകയാണ്. വനിതാ മതിൽ പരിപാടിയിൽ നിന്ന് സർക്കാർ പിന്മാറണം എന്നും ഹസ്സന്‍ ആവശ്യപ്പെട്ടു. വനിതാമതിലിനായി സര്‍ക്കാര്‍ പണം ചെലവഴിച്ചാൽ കോൺഗ്രസ് കോടതിയിൽ പോകും. 

ഹർത്താലുകള്‍ നിരോധിക്കണം എന്നും ഹസ്സൻ പറഞ്ഞു. ഹർത്താലിന് എതിരെ ഉള്ള വ്യാപാരികളുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നു. പണ്ട് ഹർത്താൽ പ്ര്യാപിച്ചതിൽ കുറ്റബോധം ഉണ്ട്. അടുത്ത രാഷ്ട്രീയ കാര്യയോഗത്തിൽ കോൺഗ്രസ് ഹർത്താൽ നിരോധിക്കുന്ന വിഷയം ചർച്ച ചെയ്യും. പിണറായി വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.