മധുവിന്‍റെ മരണത്തില്‍ ജു‍ഡീഷ്യല്‍ അന്വേഷണം വേണമെന്ന് എംഎം ഹസ്സന്‍

First Published 28, Feb 2018, 12:56 PM IST
m m hassan on madhu death raw
Highlights
  • ആദിവാസിഫണ്ട് വിനിയോഗം അന്വേഷണ പരിധിയിൽ കൊണ്ടുവരണം
  • ആദിവാസിയ്ക്ക് ഭക്ഷണം കിട്ടാതെ മോഷ്ടിക്കേണ്ട അവസ്ഥയുണ്ടാക്കിയത് സർക്കാര്‍

പാലക്കാട്: ആദിവാസി യുവാവ് മധുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍. പൊലീസ്, വനം വകുപ്പ് ജീവനക്കാരുടെ പങ്ക് അന്വേഷിക്കണം. ആദിവാസിക്ഷേമത്തിനായി കോടികളാണ് ചെലവഴിച്ചത്. ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിവിധ വകുപ്പുകള്‍ വകുപ്പുകൾ പ്രവർത്തിച്ചിട്ടും മധുവിനെ പോലെയുള്ളവരെ കണ്ടെത്താനായില്ല.

ആദിവാസിഫണ്ട് വിനിയോഗം അന്വേഷണ പരിധിയിൽ കൊണ്ടുവരണം. പൊലീസ് ജീപ്പിലാണ് മധു മരിച്ചത്. അതിനാല്‍  മധുവിന്റെ മരണത്തിലെ ദുരൂഹത നീക്കണം. പൊലീസ് ജീപ്പിൽ എന്താണ് സംഭവിച്ചതെന്ന് അറിയണം.  ആദിവാസിയ്ക്ക് ഭക്ഷണം കിട്ടാതെ മോഷ്ടിക്കേണ്ട അവസ്ഥയുണ്ടാക്കിയത് സർക്കാരാണെന്നും എംഎം ഹസ്സന്‍ പാലക്കാട് പറഞ്ഞു. 
 

loader