തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സിബിഐ അപ്പീല്‍ നല്‍കാതിരിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കെ പി സി സി പ്രസിഡന്‍റ് എം എം ഹസ്സന്‍. കേസിലെ നാലാം പ്രതി കസ്തൂരിരംഗ അയ്യര്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടും സി ബി ഐ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് സി പി എം-ബി ജെ പി ഒത്തുകളിയാണ്. ബി ജെ പി-സി പി എം അവിശുദ്ധ ബന്ധത്തിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവാണെന്നും ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു.